സൗത്താംപ്ടണില്‍ അകാലത്തില്‍ മരണത്തിനു കീഴടങ്ങിയ 42 വയസുകാരന്‍ ഷിന്റോ(42)യ്ക്ക് വിട പറയാനൊരുങ്ങി യുകെ മലയാളി സമൂഹം. മെയ് 21 ബുധനാഴ്ച്ചയാണ് ഷിന്റോയുടെ ശവസംസ്‌കാര ശ്രുശ്രൂഷകള്‍ തീരുമാനിച്ചിരിക്കുന്നത്. സൗത്താംപ്ടണിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ നടക്കുന്ന ശ്രുശ്രൂഷകള്‍ക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. ഉച്ചക്ക് 12 മണിമുതല്‍ യുകെ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 12.30 മുതല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 2.30ന് ഹോളിബ്രൂക്ക് സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും.
ഇക്കഴിഞ്ഞ പെസഹാ ദിവസം ഷിന്റോ ഐല്‍ ഓഫ് വൈറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്നതിനടുത്ത് താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് ഷിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഉളിക്കല്‍ പുറവയല്‍ സ്വദേശിയായ ഷിന്റോ മൂന്നുവര്‍ഷം മുമ്പു മാത്രമാണ് യുകെയിലെത്തിയത്.
ഷിന്റോയ്ക്ക് ഭാര്യ റിയയും 13 ഉംപത്തും വയസുള്ള രണ്ട് പെണ്‍മക്കളും ഉണ്ട്. കെയറര്‍ ആയി ഏജന്‍സി ജോലികള്‍ ചെയ്തുകൊണ്ടിരുന്ന ഷിന്റോയ്ക്ക് കഴിഞ്ഞ ജനുവരി മുതലാണ് ഐല്‍ ഓഫ് വൈറ്റില്‍ സ്ഥിരമായുള്ള ജോലി ലഭിച്ചത്.
ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St.Vincent De Paul church, Aldermoor Close, Southampton, SO16 5ST
സെമിത്തേരിയുടെ വിലാസം
Hollybrook Cemetery, Tremona Road, Southampton, SO16 6HW