അസോസിയേഷന്‍

എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന്‍ ജൂണ്‍ 15, 29 ജൂലൈ 06 തീയതികളില്‍ ലിവര്‍പൂളില്‍

കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയകരമായി നടത്തുന്ന എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന്‍ (L S K PREMIER CUP 2025 4th Edition) ഈ വരുന്ന ജൂണ്‍ 15 , 29 July 06 തീയതികളില്‍ നടക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും പങ്കെടുത്ത ടീമുകള്‍, കൂടാതെ നാലു (4) ടീമുകള്‍, എല്‍ എസ് കെ പ്രീമിയര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ചനില്‍ക്കുന്നതിനാല്‍, യുകെയിലെ വിവിധഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. വൈറ്റ് ബോളില്‍ നടക്കുന്ന ഗ്രൂപ്പ്‌സ്റ്റേജിലെ ക്രിക്കറ്റ് കളികള്‍ ജൂണ്‍ 15, ജൂണ്‍ 29 ദിവസങ്ങളില്‍ വിരാളിലെ(CH48 1NX) കാല്‍ഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡില്‍ വച്ചും ജൂലൈ 6 നടക്കുന്ന സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സെയിന്റ് ഹെലെന്‍സ് (L34 6JW) പ്രെസ്‌കോട്ട് ആന്‍ഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും സൂപ്പര്‍ 8 സ്റ്റേജില്‍ എത്തുമ്പോള്‍ നോകൗട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍.

2024 ലെ ചാമ്പ്യന്‍മാരായ ഡാര്‍ക്ക് നൈറ്റ്സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യന്‍മാരായ എല്‍ എസ് കെ സൂപ്പര്‍കിങ്സ് കിരീടം തിരിച്ചു പിടിക്കാനിറങ്ങുന്നു, കൂടാതെ 2024 ലെ റണ്ണര്‍ അപ് മേഴ്സി സ്ട്രൈക്കേഴ്സ്, 2023 ലെ റണ്ണര്‍ അപ് നൈറ്റ് മാഞ്ചെസ്റ്റെര്‍, നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ ടീമുകള്‍ എല്ലാം പങ്കെടുക്കുന്ന, വൈറ്റ് ബോളില്‍ നടക്കുന്ന തീ പാറുന്ന ക്രിക്കറ്റ് കളി. കലാശപോരാട്ടത്തിലെ വിജയികള്‍ക്ക് 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും, കൂടാതെ പ്ലേയര്‍ ഓഫ് ദി മാച്ച് , ബെസ്റ്റ് ബാറ്റ്സ്സമാന്‍, ബെസ്റ്റ് ബൗളര്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കുന്നു.

കളിക്കളത്തിലെ പുല്‍നാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എല്‍ എസ് കെ പ്രീമിയര്‍ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതല്‍ തുടങ്ങുന്ന മത്സരങ്ങള്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കുന്നു. ടൂര്‍ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാന്‍ രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതല്‍ മദര്‍ ഇന്ത്യ കാറ്ററിംഗിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നു.

ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂര്‍ണമെന്റ് പൂരത്തിനായി ജൂണ്‍ 15 മുതല്‍ ലിവര്‍പൂളില്‍ വരുക കാണുക ആസ്വദിക്കുക. ഇനിയും രണ്ടോ മൂന്നോ ടീമുകളെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തവന്‍ അവസരം ഉണ്ട്, താല്‍പര്യം ഉള്ള ടീമുകള്‍ എത്രയും പെട്ടന്ന് കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. വില്ലോ മരത്തടിയില്‍ തുകല്‍പ്പന്തു കൊള്ളുമ്പോള്‍ ഉണ്ടാകുന്ന ഇരമ്പങ്ങള്‍ കാതില്‍ ഇരച്ചു കയറുമ്പോള്‍ ഉണ്ടാകുന്ന ആവേശത്തിന്റെ നാളുകള്‍ക്കായി ഇനി നമുക്ക് കാത്തിരിക്കാം.....

എല്‍ എസ് കെ പ്രീമിയര്‍ കപ്പ് 2025 ന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:

കണ്‍വീനര്‍ സജി ജോണ്‍ (07771616407),. എല്‍ എസ് കെ പ്രീമിയര്‍ കപ്പ് 2024 ന്റെ കോഓര്‍ഡിനേറ്റര്‍സ് ബിബിന്‍ യോഹന്നാന്‍ (07476698789), ജയ്‌മോന്‍ ജെയ്‌സണ്‍ (07768497472).


  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് ശനിയാഴ്ച ലിവര്‍പൂളില്‍
  • യുകെകെസിഎയുടെ തിലകക്കുറിയായി കമ്മ്യൂണിറ്റി സെന്റര്‍ പൊതുസമൂഹത്തിനു തുറന്നുകൊടുത്തു
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള 21ന് ലിവര്‍പൂളില്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരിക്കാം
  • നഴ്‌സസ് ഡേ ആഘോഷം വര്‍ണാഭമായി
  • യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജയന്‍ സ്‌പോര്‍ട്‌സ് ഡേ 21ന് റെഡ്ഡിച്ചില്‍
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 21 ന് ലിവര്‍പൂളില്‍
  • അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
  • അത്ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
  • യുബിഎംഎയ്ക്ക് നവ നേതൃത്വം; ജോബിച്ചന്‍ ജോര്‍ജ് പ്രസിഡന്റായും ജാക്‌സണ്‍ ജോസഫ് സെക്രട്ടറിയായും ഷിജു ജോര്‍ജ് ട്രഷററായും തെരഞ്ഞെടുത്തു
  • ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions