കാബിന്‍ ലഗേജിന് ചാര്‍ജ് ; വിമാനം ഏറെ നേരം വൈകിയാല്‍ മാത്രം നഷ്ട പരിഹാരം- നിയമം മാറ്റാന്‍ യൂറോപ്പ്
കാബിന്‍ ബഗേജുമായി ബന്ധപ്പെട്ട നിയമം മാറ്റുവാനും വിമാനം വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനും ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ അമ്പാസിഡര്‍മാര്‍ ബ്രസ്സല്‍സില്‍ യോഗം ചേരും. കാബിന്‍ ബാഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്നും പ്രത്യേക ബാഗേജ് ചാര്‍ജ് ഈടാക്കാനും. വിമാനം ദീര്‍ഘനേരം വൈകിയാല്‍ മാത്രമായി നഷ്ടപരിഹാരം നിജപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെ വ്യോമയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അമ്പാസിഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ പിന്നീട് വ്യാഴാഴ്ച നടക്കുന്ന 27 ട്രാന്‍സ്പോര്‍ട്ട് മന്ത്രിമാരുടെ യോഗത്തില്‍ വെയ്ക്കും. സീറ്റിനടിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഹാന്‍ഡ് ലഗേജ് മാത്രമായിരിക്കും സൗജന്യമായി കൊണ്ടു പോകാനാകുക എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിര്‍ദ്ദേശം.
മറ്റ് ഹാന്‍ഡ് ലഗേജുകള്‍ക്ക് പ്രത്യേകം ചാര്‍ജ്ജ് നല്‍കേണ്ടതായി വരും. കഴിഞ്ഞ മാസം യൂറോപ്യന്‍ കണ്‍സ്യൂമേഴ്സ് ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതോടെയാണ് ഹാന്‍ഡ് ലഗേജിന് ചാര്‍ജ്ജ് ഈടാക്കുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായത്. 12 അംഗരാജ്യങ്ങളില്‍ നിന്നായുള്ള 16 ഉപഭോക്തൃ സംഘടനകളാണ് ചില ലോ - കോസ്റ്റ് എയര്‍ലൈനുകള്‍ നിയമവിരുദ്ധമായി ഹാന്‍ഡ് ലഗേജ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിപ്പെട്ടത്. ഹാന്‍ഡ് ലഗേജ് യാത്രയുടെ ഭാഗമാണെന്നും അതിന് ചാര്‍ജ് ഈടാക്കരുതെന്നും യൂറോപ്യന്‍ കോടതി വിധിച്ചിരുന്നു.