ജൂബിലി വര്‍ഷത്തിലെ പന്തക്കുസ്ത അനുഭവം ആയിരങ്ങളിലേക്ക് പകരാന്‍ അവേക്കനിംഗ് കണ്‍വെന്‍ഷന്‍ ജൂണ്‍ ഏഴിന് ബര്‍മിങ്ഹാമില്‍ നടക്കും. നിത്യജീവന്റെ സുവിശേഷം എല്ലാവരിലും എത്തിക്കുന്ന ലോക സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ഭാഗമായാണ് യുകെയില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെയും ഫാ. ഷൈജു നടുവത്താണിയിലിന്റെയും ആത്മീയ നേതൃത്വത്തില്‍ അവേക്കനിംഗ് ഇംഗ്ലീഷ് കണ്‍വെന്‍ഷന് തുടക്കം കുറിച്ചത്. ഇന്ന് ഈ ശുശ്രൂഷ വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വലിയ അനുഗ്രഹമായി കൊണ്ടിരിക്കുന്നു. കുട്ടികളും യുവതി യുവാക്കളും മാതാപിതാക്കളും ഒത്തുചേരുന്ന ഫാമിലി കോണ്‍ഫറന്‍സാണ് ഓരോ അവേക്കനിംഗ് കണ്‍വെന്‍ഷനുകളും.
ജൂണ്‍ മാസ കണ്‍വെന്‍ഷനു മാര്‍ പ്രിന്‍സ് പാണങ്ങോടന്റെ വചനശുശ്രൂഷ ആയിരങ്ങളില്‍ ആത്മാവിന്റെ തീപകരും. ഐഫ്‌സിഎം യുകെയുടെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങള്‍ അവേക്കനിംഗ് കണ്‍വെന്‍ഷന് വേണ്ടി നടന്നുകൊണ്ടിരിക്കുന്നു. മലയാളി കുടുംബങ്ങളെയും ഈ സുവിശേഷ ദൗത്യ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നു.
ജൂണ്‍ മാസ കണ്‍വെന്‍ഷന്റെ പ്രത്യേകതകള്‍:
1. പരിശുദ്ധ ജപമാലയ്ക്ക് യുവ ദമ്പതികളും കുടുംബങ്ങളും നേതൃത്വം നല്‍കും.
2. കുട്ടികള്‍ക്കായി പെന്തക്കുസ്ത പ്രത്യേക സ്‌പെഷ്യല്‍ പ്രോഗ്രാം. വിവിധ പരീക്ഷകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നവര്‍ക്ക് പ്രത്യേക ഹീലിംഗ് സെഷന്‍.
3. മുതിര്‍ന്നവരെയും യുവതി യുവാക്കളെയും കുട്ടികളെയും അണിനിരത്തിയുള്ള പന്തക്കുസ്ത തീം സോംഗ്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോസ് - +44 7414 747573
ജോണ്‍സണ്‍: +44 7506810177
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW