സ്പിരിച്വല്‍

എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഭക്തി സാന്ദ്രമായി

എയില്‍സ്ഫോര്‍ഡ്: വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കികൊണ്ട് പരിശുദ്ധ 'കന്യകാമറിയം നല്‍കിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എയില്‍സ്ഫോര്‍ഡ് തീര്‍ഥാടനം ഭകതിസാന്ദ്രമായി. രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്ന തീര്‍ഥാടനത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി.

രാവിലെ കൊടിയേറ്റിനെ തുടര്‍ന്ന് ജപമാല പ്രാര്‍ഥനയോടെ യാണ് തീര്‍ഥാടന പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് രൂപത എസ് എം വൈ എം ന്റെ ഔദ്യോഗിക മ്യൂസിക് ബാന്‍ഡ് ആയ സമയം ബാന്‍ഡ് അവതരിപ്പിച്ച ഭക്തി നിര്‍ ഭരമായ സൗണ്ട് ഓഫ് ഹെവന്‍ വര്‍ഷിപ്പ് നടന്നു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോആന്റണി ചുണ്ടെലികാട്ട് , ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട്, രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നുമെത്തിയ ഇരുപത്തി അഞ്ചോളം വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം സീറോ മലബാര്‍ സഭയുടെ പരമ്പരാഗത ശൈലിയില്‍ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രദക്ഷിണം നടന്നു.സ്‌നേഹ വിരുന്നോടെയാണ് ഈ വര്‍ഷത്തെ തീര്‍ഥാടന പരിപാടികള്‍ അവസാനിച്ചത്. തീര്‍ഥാടനത്തിന്റെ ചീഫ് കോഡിനേറ്റര്‍ ഫാ. സിനോജ് കളരിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് തീര്‍ഥാടന പരിപാടികള്‍ ഏകോപിപ്പിച്ചത് .

  • ലണ്ടന്‍ സെന്റ് തോമസ് പള്ളിയില്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍
  • അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാമില്‍; മാര്‍.പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യ കാര്‍മികന്‍
  • ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപോലീത്ത ജൂണ്‍ 14ന് കേംബ്രിഡ്ജില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു
  • പന്തക്കുസ്തയുടെ അഗ്നി അഭിഷേകമായി അവേക്കനിംഗ് കണ്‍വെന്‍ഷന്‍ ജൂണ്‍ 7ന് ബര്‍മിങ്ഹാമില്‍
  • എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങള്‍; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കും
  • ഒന്‍പതാമത് സീറോ മലബാര്‍ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 19ന്
  • വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സുവിശേഷ മഹായോഗം വെംബ്ലിയില്‍
  • സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഏപ്രില്‍ 30ന് മരിയന്‍ ദിനാചരണം
  • ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions