യു.കെ.വാര്‍ത്തകള്‍

യുകെയിലെ മരുന്ന് ക്ഷാമത്തില്‍ ബുദ്ധിമുട്ടി കാന്‍സര്‍ രോഗികള്‍; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍

യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്‌റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു.

പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ ടാബ്‌ലെറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിയോണിന്റെ യുകെ സപ്ലൈ കുറഞ്ഞ നിലയിലാണ്. ഈ മരുന്ന് കിട്ടാതെ വരുന്നതോടെ ഈ രോഗികള്‍ അപകടകരമായ പോഷണക്കുറവും, ഭാരക്കുറവും നേരിടും.

നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ നടത്തിയ സര്‍വ്വെയില്‍ ക്രിയോണ്‍ ക്ഷാമം ഇതുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും മോശം സ്‌റ്റോക്ക് കുറവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മരുന്ന് കിട്ടാനായി രോഗികള്‍ മണിക്കൂറുകള്‍ ചെലവിട്ട് സഞ്ചരിക്കുന്ന അവസ്ഥ പോലും വരുന്നു. മരുന്ന് ആവശ്യത്തിന് കഴിക്കാതെയും, ഭക്ഷണം ഒരു നേരമാക്കി കുറച്ചുമെല്ലാം ഇവര്‍ നിയന്ത്രിച്ച് നില്‍ക്കുന്നു.

കോവിഡ് മഹാമാരിയ്ക്ക് ശേഷം കിട്ടാന്‍ ബുദ്ധിമുട്ടുള്ള മരുന്നുകളില്‍ ഒന്നായി ക്രിയോണ്‍ മാറിയിരുന്നു. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, ആന്റിബയോട്ടിക്, ഇന്‍ഹേലറുകള്‍ എന്നിവയും വിതരണം തടസ്സപ്പെട്ട നിലയിലാണ്.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions