കോഴിക്കോട്: കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 18 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നാലുപേരെ കാണാനില്ലെന്നും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കപ്പലില്‍ ഉണ്ടായിരുന്നത് 22 പേരായിരുന്നു. കടലില്‍ ചാടിയ എല്ലാവരേയും സൂരക്ഷിതമായി മാറ്റിയിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം തന്നെ തീപിടിക്കാവുന്ന ക്ലാസ്സ് 3 വസ്തുക്കളായിരുന്നു കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അണ്ടര്‍ ഡക്കിലെ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് വിവരം.
കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി. ജീവനക്കാരില്‍ ഇന്ത്യാക്കാരില്ല. ചൈന, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പലിലെ ജീവനക്കാരെന്നാണ് വിവരം. അപകടത്തില്‍ പെട്ടവര്‍ക്ക് കൊച്ചിയിലും എറണാകുളത്തും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 20 കണ്ടെയ്‌നറുകളാണ് കടലില്‍ പതിച്ചിരിക്കുന്നതെന്നാണ് വിവരം. ഐഎന്‍എസ് സൂറത്തും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. നിലവില്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനം.
പൊട്ടിത്തെറിക്കാനും തീപിടിക്കാനും സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെയ്‌നറില്‍ ഉണ്ടെന്നാണ് വിവരം. അതേസമയം കപ്പലില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കൂടുതല്‍ കണ്ടെയ്‌നറിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ട്. ഡക്കില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായതായിട്ടാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. 20 വര്‍ഷം പഴക്കമുള്ള ഫീഡിംഗ് ഷിപ്പാണ് അപകടത്തില്‍ പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാംഗ്‌ളൂര്‍ തുറമുഖത്ത് നിന്നും ഉള്‍പ്പെടെ കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പലുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ കപ്പലില്‍ തുടരുന്നുണ്ടെണ്ടെന്നും ഇദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്‌തേക്കുമെന്നുമാണ് വിവരം. എം.വി. വാന്‍ഹായ് 503 എന്ന കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ സ്വകാര്യ ആശുപത്രികളിലെ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമായി നിര്‍ത്തിയിട്ടുണ്ട്.
650 കണ്ടെയ്‌നറുകളുമായി കൊളംബോയില്‍ നിന്നും നവിമുംബൈയിലേക്ക് പോയ 270 മീറ്റര്‍ നീളമുള്ള വി.എം. വാന്‍ഹായ് 503 കപ്പലാണ് അപകടത്തില്‍പെട്ടത്. ഈ മാസം ആദ്യം പുറപ്പെട്ട കപ്പല്‍ നാളെയായിരുന്നു മുംബൈയില്‍ എത്തിച്ചേരേണ്ടിയിരുന്നത്. കൊച്ചിയില്‍ കപ്പലപകടം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മറ്റൊരു കപ്പല്‍അപകടവും ഉണ്ടായിരിക്കുന്നത്. ജീവനക്കാരെ രക്ഷിക്കാന്‍ കൊച്ചിയില്‍ നിന്നും ഡോണിയര്‍ വിമാനവും എയര്‍ക്രാഫ്റ്റും അയച്ചിട്ടുള്ളതായി വിവരമുണ്ട്.