യു.കെ.വാര്‍ത്തകള്‍

14 വയസുകാരായ 2 കുടിയേറ്റക്കാര്‍ ബലാത്സംഗ ശ്രമത്തിന്‌ പിടിയില്‍; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം

കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് കുടിയേറ്റക്കാരായ കൗമാരക്കാരെ അറസ്റ്റ് ചെയ്തതോടെയാണ് കലാപം പടര്‍ന്നത്.

ശനിയാഴ്ച വൈകുന്നേരം സംഭവം നടന്നതായി പറയുന്ന കോ ആന്‍ട്രിമ്മിലെ ബാലിമെനയിലുള്ള ഹാരിവില്ലെന്ന് പ്രദേശത്ത് ആയിരങ്ങളാണ് കഴിഞ്ഞ ദിവസം സംഘടിച്ചത്. ക്ലോനാവോണ്‍ ടെറസിലെ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നത്. സംഭവത്തില്‍ രണ്ട് 14 വയസുകാരെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

കോളെറെയിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് പരിഭാഷകന്റെ സഹായം ആവശ്യമായി വന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രാദേശിക പാര്‍ക്കില്‍ സംഘടിച്ച ജനക്കൂട്ടം ക്ലോനാവോണ്‍ ടെറസ് മേഖലയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒരു ഭാഗത്ത് തീകത്തിച്ച് രോഷം പ്രകടിപ്പിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

പോലീസ് ലൈനുകള്‍ക്ക് നേരെ മിസൈലും, പെട്രോള്‍ ബോംബും, പെയിന്റും എറിഞ്ഞതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമീപത്തെ പ്രോപ്പര്‍ട്ടികളും മുഖംമൂടി അണിഞ്ഞ യുവാക്കള്‍ തകര്‍ത്തു. ബലാത്സംഗ ശ്രമത്തിനുള്ള കുറ്റങ്ങളാണ് 14-കാരായ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുന്നു.

ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ചീഫ് സൂപ്രണ്ട് സ്യൂ സ്റ്റീന്‍ ആവശ്യപ്പെട്ടു. അക്രമവും, അരാജകത്വവും ആളുകളെ കൂടുതല്‍ അപകടത്തിലാക്കുകയാണ് ചെയ്യുക. സമൂഹത്തെ സുരക്ഷിതമാക്കുന്നതിലാണ് പ്രാധാന്യം, അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ലോനോവോണ്‍ റോഡ് മേഖല ഒഴിവാക്കി യാത്ര ചെയ്യാന്‍ വാഹനഉടമകളോടും, കാല്‍നടക്കാരോടും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം കുടിയേറ്റ വിരുദ്ധ വികാരമായി ഈ പ്രതിഷേധങ്ങള്‍ മാറുമെന്നും ആശങ്കയുണ്ട്.

  • വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
  • ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
  • കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
  • ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
  • പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
  • യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
  • രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
  • പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
  • ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions