സിനിമ

നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നത് നാണക്കേടെന്ന്‌ ഗായിക ചിന്മയി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ ഗായിക ചിന്മയി ശ്രീപദ. നടി ആക്രമിക്കപ്പെട്ട കേസ്‌ നിലനില്‍ക്കേ ദിലീപിനെ പിന്തുണയ്‌ക്കുന്ന സ്‌ത്രീകളെ കുറിച്ചും ചിന്മയി സംസാരിച്ചു. സഹപ്രവര്‍ത്തകയ്‌ക്ക് ദുരനുഭവം ഉണ്ടായെന്ന്‌ അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണയ്‌ക്കുന്നത്‌ നാണക്കേടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പാര്‍വതി തിരുവോത്ത്‌ പ്രസക്‌തമായ ചോദ്യമാണു ചോദിച്ചത്‌. അതിജീവിതമാരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ മുഴുവന്‍ ഉദ്ദേശ്യവും. പോലീസ്‌ അന്വേഷണത്തിലെ സുരക്ഷയെ അവര്‍ ശരിയായ രീതിയിലാണു ചോദ്യം ചെയ്‌തത്‌. റിമ കല്ലിങ്കലും പാര്‍വതിയും എന്തിനാണ്‌ തഴയപ്പെട്ടത്‌ ?. ഒരു കൊട്ടേഷന്‍ കൊടുത്തു സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന്‌ അറിഞ്ഞിട്ടും അയാള്‍ക്കു നല്ല പ്രമോഷന്‍ ലഭിക്കുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഹേമ കമ്മിറ്റി തുടക്കത്തില്‍ തനിക്കു സന്തോഷം നല്‍കി.

പുരുഷന്മാര്‍ തന്നോട്‌ അവര്‍ അനുഭവിച്ച ലൈംഗിക അതിക്രമങ്ങളെ കുറിച്ചു തുറന്ന്‌ സംസാരിക്കാറുണ്ട്‌. ലൈംഗിക പീഡനത്തെ കുറിച്ച്‌ ആളുകള്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്‌. തനിക്ക്‌ എല്ലാ ദിവസവും സന്ദേശങ്ങള്‍ വരാറുണ്ട്‌. പുരുഷന്മാര്‍ എന്നോടു മനസു തുറക്കുന്നു. ട്രെയിനില്‍വച്ച്‌ ലൈംഗിക പീഡനത്തിന്‌ ഇരയായതിനെ കുറിച്ചു സംസാരിക്കുന്ന ഒരു പുരുഷന്റെ റീല്‍ രണ്ടുദിവസം മുമ്പു കണ്ടിരുന്നു.

അയാള്‍ അതു വീഡിയോയില്‍ പകര്‍ത്തി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ തങ്ങളെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയിട്ടുണ്ടെന്നു മുതിര്‍ന്ന പുരുഷന്മാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്‌. അവര്‍ അതു ഭാര്യമാരോടുകൂടി പറയേണ്ടതുണ്ടോയെന്നു ചോദിക്കുന്നു. ഞാന്‍ അതെ എന്നാണ്‌ പറയാറ്‌. പുരുഷന്മാര്‍ സ്‌ത്രീകളെ ജഡ്‌ജ് ചെയ്യുന്നതുപോലെയല്ല തിരിച്ചു സംഭവിക്കാറ്‌. അതിജീവിതമാര്‍ തിരിച്ചറിയുകയാണു ചെയ്യുന്നത്‌. അതാണു പുരോഗതിയെന്നു തനിക്ക്‌ തോന്നുന്നുവെന്നും ചിന്മയി വ്യക്‌തമാക്കി.


  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  • കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറി മോഹന്‍ലാല്‍
  • ശ്വേതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; 'അമ്മ' അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി
  • ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഞായറാഴ്ച ബാന്ദ്രയില്‍ വിവാഹിതരാകും
  • 'അമ്മ'യ്ക്ക് രാജിക്കത്ത് അയച്ച് ജയന്‍ ചേര്‍ത്തലയും കൈലാഷും; തുറന്നടിച്ചു ശ്വേത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions