മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കേംബ്രിഡ്ജ് മിഷന് ഇത് ചരിത്രം നിമിഷം. കേംബ്രിഡ്ജ് കേന്ദ്രമാക്കി പുതിയതായി രൂപീകൃതമായ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷനില്‍ സഭയുടെ യുകെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപോലീത്ത ജൂണ്‍ 14ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.
ജൂണ്‍ 14, ശനിയാഴ്ച രാവിലെ 10:30 നെ കേംബ്രിഡ്ജിലെ സൌസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് റോമന്‍ കത്തോലിക്കാ ദേവാലയ കവാടത്തില്‍ മിഷന്‍ അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ പിതാവിനെ സ്വീകരിക്കും. തുടര്‍ന്ന് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന ശേഷം പൊതുസമ്മേളനം, സ്‌നേഹവിരുന്ന് തുടങ്ങിയവ നടത്തപ്പെടുന്നു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.കുര്യാക്കോസ് തിരുവാലില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Pradeep Mathew : +44 7425 672720
Soji Pappachan: +44 7988 749646
Arun Varghese: +44 7867251967