യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി; കണ്ടെത്തി തിരിച്ചെത്തിച്ച് ദമ്പതികള്‍

പോലീസ് കൈമലര്‍ത്തിയിട്ടും മോഷണം പോയ സ്വന്തം കാര്‍ കണ്ടെത്തി തിരിച്ചെത്തിച്ച് ലണ്ടനിലെ ദമ്പതികള്‍. യുകെയിലാണ് സംഭവം. മിയ ഫോര്‍ബ്‌സ് പിരി- മാര്‍ക്ക് സിംപ്‌സണ്‍ എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാര്‍ ഇ-പേസ് ഈ മാസം കണ്ടെടുത്തത്. പൊലീസിന് സമയമില്ലാത്തതിനാല്‍ തങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസമാദ്യമാണ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിലുള്ള വീട്ടില്‍ നിന്ന് ദമ്പതികളുടെ ജാഗ്വാര്‍ ഇ-പേസ് കാര്‍ മോഷണം പോയത്. എന്നാല്‍ കാറില്‍ ഒരു ഗോസ്റ്റ് ഇമ്മൊബിലൈസര്‍ ഘടിപ്പിച്ചിരുന്നു. കാര്‍ മോഷണം തടയുന്നതിനായി ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഗോസ്റ്റ് ഇമ്മൊബിലൈസറിന്റെ പാസ്‌കോഡ് പ്രൊട്ടക്ഷന്‍ ഉടമകള്‍ക്ക് മാത്രമേ ആക്‌സസ് ചെയ്യാനാകൂ. ഇത് കൂടാതെ കാറില്‍ ഒരു എയര്‍ടാഗ് ലൊക്കേറ്റര്‍ കൂടി ഉണ്ടായിരുന്നു. ഇങ്ങനെ ദമ്പതികള്‍ കാര്‍ ഇപ്പോള്‍ ചിസ്വിക്കിലാണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇക്കാര്യം പൊലീസില്‍ അറിയിച്ചപ്പോള്‍, ഇപ്പോള്‍ തിരക്കിലാണെന്നും എപ്പോള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്നും ഒരു 999 ഓപ്പറേറ്റര്‍ പറഞ്ഞതായും റിപ്പോര്‍ട്ട്.

ജൂണ്‍ 4 ന് ആണ് കാര്‍ കാണാതായതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ 3:20 ന് വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കാര്‍ രാവിലെ 10.30 ന് ചിസ്വിക്കിലെത്തിയതായി എയര്‍ടാഗില്‍ കാണിച്ചു. ഇത് മനസിലാക്കിയ ദമ്പതികള്‍ പൊലീസിന്റെ സഹായമില്ലാതെ ചിസ്വിക്കിലേക്ക് പോകുകയായിരുന്നു. ശാന്തമായ ഒരു തെരുവില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ ക്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ഉള്‍ഭാഗവും കാര്‍പെറ്റും മോഷ്ടാക്കള്‍ വലിച്ചു കീറിയിരുന്നു.

നമ്മുടെ സ്വന്തം കാര്‍ തിരികെ മോഷ്ടിക്കുന്നത് ഒരു തരത്തില്‍ ഫണ്‍ ആണ് എന്നാണ് മിയ ഫോര്‍ബ്‌സ് പിരി ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ പങ്കുവച്ചത്. പൊലീസിന് ആവശ്യത്തിന് റിസോഴ്സ് ഇല്ലെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും കാറുടമ പ്രതികരിച്ചു

  • റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
  • യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
  • എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
  • അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
  • യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions