യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും

ബ്രിട്ടന്‍ ഒരു ഉഷ്ണ തരംഗത്തിലേക്ക് അടുക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ഉഷ്ണ തരംഗം ഈ വാരം ഉണ്ടാകും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നലെ ബുധനാഴ്ച, ലണ്ടനിലെ സെയിന്റ് ജെയിംസ് പാര്‍ക്കിലായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 29.3 ഡിഗ്രി സെല്‍ഷ്യസ്.

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ താപനിലയാണിത്. ജൂണ്‍ 13ന് സഫോക്കില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ വെച്ച് ഏറ്റവും കൂടിയ താപനില. വരുന്ന ഞായറാഴ്ച വരെ ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ്, ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിലവിലുണ്ട്. അതായത്, പ്രായമേറിയവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ചൂട് ഭീഷണി ഉയര്‍ത്തിയേക്കാം എന്നര്‍ത്ഥം.

ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം. തെക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുക. വെള്ളിയാഴ്ചയോടെ വടക്കന്‍ ഇംഗ്ലണ്ടിലും പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ചൂട് വര്‍ദ്ധിക്കും. അവീമൊര്‍, സ്ട്രാബെയ്ന്‍, അബെറിസ്റ്റ്വിത് എന്നിവിടങ്ങളില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആകാന്‍ ഇടയുണ്ട്. കിഴക്കന്‍ വെയ്ല്‍സിലും, കിഴക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും ഇംഗ്ലണ്ടിലെ മിക്ക ഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക ശനിയാഴ്ചയായിരിക്കും. 28 ഡിഗ്രി മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും അനുഭവപ്പെടുക.

തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെയും കിഴക്കന്‍ ആംഗ്ലിയയിലെയും ചില ഭാഗങ്ങളില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ശനിയാഴ്ച രാത്രിയായിരിക്കും ഈ വര്‍ഷത്തെ 'ട്രോപ്പിക്കല്‍ നൈറ്റ്'. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും ഇത് അനുഭവപ്പെടാന്‍ കൂടുതല്‍ സാധ്യത.

  • റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
  • യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
  • എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
  • അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
  • യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions