യു.കെ.വാര്‍ത്തകള്‍

വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍

യുകെയില്‍ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടരുന്നതിനിടെ ഇതിനു തടയിടാന്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. അഭയാര്‍ത്ഥിത്വം തേടി പരാജയപ്പെട്ട ആളുകളെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

അനധികൃതമായി ആളുകള്‍ ബ്രിട്ടീഷ് മണ്ണില്‍ പ്രവേശിക്കുന്നത് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം ആളുകളെ തിരികെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങളുടെ സഹകരണം അനുസരിച്ചാകും വിസ അനുവദിക്കുകയെന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുന്നത്.

സമാനമായ നിലപാട് യൂറോപ്പിലേക്കും, യുകെയിലേക്കും അഭയാര്‍ത്ഥിത്വത്തിനായി യാത്ര ചെയ്യുന്നവരെ തടയാന്‍ സഹായിക്കാത്ത രാജ്യങ്ങള്‍ക്ക് എതിരെയും സ്വീകരിക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇന്ത്യക്ക് പുറമെ അല്‍ബേനിയ, പാകിസ്ഥാന്‍, വിയറ്റ്‌നാം, ഇറാഖ്, ബംഗ്ലാദേശ് തുടങ്ങി 11 രാജ്യങ്ങളുമായി യുകെയ്ക്ക് പൗരന്‍മാരെ തിരിച്ചെടുക്കാന്‍ കരാറുണ്ട്. ഇതിന്റെ ബലത്തില്‍ യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്ന അല്‍ബേനിയന്‍ പൗരന്‍മാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി വ്യക്തമായിട്ടുണ്ട്.

ഇത്തരം കരാറില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സഹകരണം അനുസരിച്ച് അവരുടെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതിലും വ്യത്യാസം അനുഭവപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവെയ്ക്കുന്നത്. അതേസമയം യൂറോപ്പിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലെത്തുന്നത് തുടരുകയാണ്. ഓരോ അഞ്ച് മിനിറ്റിലും അനധികൃത ബോട്ടുകളില്‍ ഇവര്‍ തീരത്ത് പ്രവേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

  • വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍
  • ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന
  • രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
  • 18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍
  • ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
  • എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
  • ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം
  • ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
  • അപ്രതീക്ഷിതമായി വിട പറഞ്ഞ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ അന്ത്യവിശ്രമം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions