ചരമം

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ ആന്റണി മാത്യു ലണ്ടനില്‍ അന്തരിച്ചു

യുകെയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളായ ആന്റണി മാത്യു (61) ലണ്ടനില്‍ നിര്യാതനായി. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്.

സീറോ മലബാര്‍ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും, ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും, ഗായകസംഘം കോഡിനേറ്ററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

2005 മുതല്‍ ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തീക്ഷ്ണമതിയായ സഭാ സ്നേഹിയായിരുന്നു.

ഭാര്യ ഡെന്‍സി ആന്റണി, വേഴപ്ര സ്രാമ്പിക്കല്‍ കുടുംബാംഗമാണ്. മക്കള്‍- ഡെറിക് ആന്റണി, ആല്‍വിന്‍ ആന്റണി.

സഹോദരങ്ങള്‍: റീസമ്മ ചെറിയാന്‍, മറിയമ്മ ആന്റണി, പരേതരായ ജോര്‍ജ് മാത്യു, ജോസ് മാത്യു.

  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions