യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനെ കാത്തിരിക്കുന്നത് കനത്ത മഴയും ശക്തമായ കാറ്റും

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് യുകെയില്‍ കനത്ത മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥ വരാന്‍ പോകുന്നതായി മുന്നറിയിപ്പ്. കാറ്റും മഴയും ഇടിവെട്ടും ആലിപ്പഴ വര്‍ഷവും ഇന്ന് വരാന്‍ ഇരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു. എറിന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം അവശിഷ്ടങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മഴയെത്തുന്നത്.

പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മെറ്റ് ഓഫീസ് ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. മഴയ്ക്കെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും തെക്കന്‍ വെയ്ല്‍സിന്റെ മിക്ക ഭാഗങ്ങളിലും നിലവില്‍ വന്നു കഴിഞ്ഞു.

ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. അറ്റ്‌ലാന്റിക്കില്‍ നിന്നും വീശിയടിക്കുന്ന അതിശക്തമായ കാറ്റ് മൂലം അതിശക്തമായ മഴയായിരിക്കും ലഭിക്കുക. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 50 മി. മീ വരെ മഴ ലഭിക്കും.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions