Don't Miss

ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു

ജീ​വ​നൊ​ടു​ക്കാന്‍ ശ്ര​മി​ച്ച പെണ്‍​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാ​ര്‍ മ​റി​ഞ്ഞ് പെ​ണ്‍​കു​ട്ടി മ​രി​ച്ചു. കാ​സര്‍​കോ​ട് ബേ​ത്തൂ​ര്‍​പാ​റ​യി​ലാ​ണ് സം​ഭ​വം. ബേ​ത്തൂ​ര്‍​പാ​റ ത​ച്ചാ​ര്‍​കു​ണ്ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ മ​ക​ള്‍ മ​ഹി​മ​യാ​ണ് (20) മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ മ​ഹി​മ​യെ ക​ണ്ട​ത്. അ​മ്മ വ​ന​ജ​യും സ​ഹോ​ദ​ര​ന്‍ മ​ഹേ​ഷും ചേ​ര്‍ന്ന് മ​ഹി​മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ടി​മ​രു​തില്‍ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ പ​ടി​മ​രു​തി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തൂ​ങ്ങി​യ​തി​നാ​ലാ​ണോ കാര്‍ അ​പ​ക​ട​മാ​ണോ മ​ഹി​മ​യു​ടെ മ​ര​ണ​കാ​ര​ണം എ​ന്ന് വ്യ​ക്ത​മ​ല്ല. മ​ഹി​മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോള്‍ ജീ​വ​നു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. പോ​സ്റ്റു​മോ‍​ര്‍ട്ട​ത്തി​ന് ശേ​ഷം മ​ഹി​മ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​തല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

കാ​സ​ര്‍ഗോ​ട്ടെ നു​ള്ളി​പ്പാ​ടി​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാര്‍​ഥി​നി​യാ​യി​രു​ന്നു മ​ഹി​മ. അ​പ​ക​ട​ത്തി​ല്‍ മ​ഹി​മ​യു​ടെ അ​മ്മ​ക്കും സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വര്‍ ചി​കി​ത്സ​യി​ലാ​ണ്.

  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  • സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി
  • കോതമംഗലത്ത് 23കാരി ജീവനൊടുക്കി; പിന്നില്‍ 'ലവ് ജിഹാദെന്ന്' ആരോപണം
  • രാഹുല്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions