ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 25 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദീപാവലി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.
ആചാര്യന്‍ താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വറിന്റെ കര്‍മികത്വത്തില്‍ ഭഗവതി സേവ ,വിളക്ക് പൂജ, സഹസ്ര നാമാര്‍ച്ചന, ചോറൂണ് എന്നിവയും ശേഷം മുരളി അയ്യരുടെ കര്‍മികത്വത്തില്‍ ദീപാരാധനയും എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.
ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ ദീപാവലി ആഘോഷങ്ങളിലും പ്രത്യേക പൂജകളിലും പങ്കെടുത്തു. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.