കുടിയേറ്റ നിയന്ത്രണ നടപടികള്‍ പലതും പരീക്ഷിക്കുന്ന ബ്രിട്ടനില്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ പുതിയ റെക്കോര്‍ഡില്‍. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ തന്നെ അഭയാര്‍ത്ഥി അപേക്ഷകളില്‍ ഒന്നാമതാണ് ബ്രിട്ടന്‍. അപേക്ഷകള്‍ 108,000 എന്ന റെക്കോര്‍ഡ് തോതിലേക്ക് ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
ഫ്രാന്‍സിലും, ജര്‍മ്മനിയിലും അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ബ്രിട്ടനില്‍ 2023-ല്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തിയതെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു.
20022-ല്‍ രേഖപ്പെടുത്തിയ 103,000 എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ യുകെ മറികടന്നിരിക്കുന്നത്. 2024-ല്‍ 44,000 പേരാണ് ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചതെന്നും ഒഇസിഡി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പത്തെ 37,000 എന്ന റെക്കോര്‍ഡാണ് മറികടന്നത്.
പതിനായിരത്തിലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണ്. ഇറാനില്‍ നിന്നും 8000-ലേറെ പേരും അഭയാര്‍ത്ഥികളായി എത്തി. പ്രധാനമന്ത്രിയായി എത്തിയ ശേഷം കീര്‍ സ്റ്റാര്‍മര്‍ക്ക് കീഴില്‍ 60,000 പേരാണ് ചെറുബോട്ടില്‍ അതിര്‍ത്തി കടന്നത്.
ലേബറിന് അതിര്‍ത്തി നിയന്ത്രണം നഷ്ടമായെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പ്രതിരോധിക്കാന്‍ നടപ്പാക്കിയ എല്ലാ പദ്ധതിയും ഇവര്‍ നശിപ്പിച്ചെന്നും ക്രിസ് ഫിലിപ്പ് കുറ്റപ്പെടുത്തി.