നാട്ടുവാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വില്‍പന ഇടിഞ്ഞതില്‍ വിചിത്ര വാദവുമായി കോള്‍ഗേറ്റ്

തങ്ങളുടെ ടൂത്ത് പേസ്റ്റ് വില്‍പന കുത്തനെ കുറഞ്ഞതില്‍ വിചിത്ര വാദവുമായി കോള്‍ഗേറ്റ്. ‘ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല’ എന്ന വിചിത്ര വാദമാണ് കോള്‍ഗേറ്റ് ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ടൂത്ത് പേസ്റ്റ് വില്‍പനയില്‍ കോള്‍ഗേറ്റ് ഇടിവ് രേഖപ്പെടുത്തുന്നത്. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് കമ്പനി വിചിത്ര വാദവുമായി രംഗത്തെത്തിയത്. ഇക്കാരണത്താല്‍ രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോള്‍ഗേറ്റ് വില്‍പനയ്ക്ക് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ, ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ പല്ലുതേക്കാന്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് കോള്‍ഗേറ്റ് പറഞ്ഞിരുന്നു.

അതേസമയം, കോള്‍ഗേറ്റിന് അടുത്ത് കാലത്തൊന്നും ഇനി വിപണി തിരിച്ചു പിടിക്കാന്‍ ക‍ഴിയില്ലെന്ന് ആഗോള ചീഫ് എക്സിക്യൂട്ടീവ് നോയല്‍ വലയ്സ് പറഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 6.3 ശതമാനത്തിന്റെ കുറവാണ് കമ്പനിക്കുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വില്‍പന ഇത്തവണ കൂടിയില്ല.

  • 'ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം'; ഡല്‍ഹി സ്ഫോടനത്തിന് മുമ്പുള്ള ഉമര്‍ നബിയുടെ വീഡിയോ പുറത്ത്
  • സോഷ്യല്‍മീഡിയയിലെ പരിഹാസ പ്രവാഹം; സൈബര്‍ സെല്ലിനെ സമീപിച്ച് ജിജി മാരിയോ
  • സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര്‍ക്ക് ദാരുണാന്ത്യം
  • ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകന്‍
  • പാലത്തായി പോക്സോ കേസ്: അധ്യാപകനും ബിജെപി നേതാവുമായ പ്രതിക്ക് മരണം വരെ ജീവപര്യന്തം
  • ഡല്‍ഹി സ്‌ഫോടനം: അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്
  • ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന
  • ബിഹാറില്‍ എന്‍ഡിഎ തരംഗം; നിലം തൊടാതെ മഹാസഖ്യം, ആര്‍ജെഡിയ്ക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി
  • നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച എസിപി സിപിഎം സ്ഥാനാര്‍ഥി; മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ
  • കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബി, ഡിസംബര്‍ 6ന് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions