സിനിമ

ഭക്ഷ്യവിഷബാധ: ദുല്‍ഖര്‍ സല്‍മാനെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി

ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന്‍ ദുല്‍ഖര്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനാണ് പരാതിക്കാരന്‍.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍.

വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും കമ്മീഷനില്‍ ഹാജരാകണം. അതോടൊപ്പം മലബാര്‍ ബിരിയാണി ആന്‍ഡ് സ്‌പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനു മുന്നില്‍ ഹാജരാകണം. വിവാഹത്തിനാണ് റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ഉപയോഗിച്ചത്.

  • കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് സിനിമ റിലീസിന്
  • ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി
  • 'ബൊഗെയ്ന്‍വില്ല'യ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനായില്ല; ഹൈക്കോടതിയെ സമീപിച്ച് അമല്‍ നീരദ്
  • മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍; ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 'L365
  • വിനായകന്‍ എന്റെ ഗ്ലാമറസ്ഫോട്ടോ ഇട്ടത് അഭിനന്ദനം, പക്ഷേ പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വേദനിപ്പിച്ചു- റിമ കല്ലിങ്കല്‍
  • ഹണി റോസ് ടൈറ്റില്‍ റോളില്‍ എത്തുന്ന 'റേച്ചല്‍' 5 ഭാഷകളിലായി റിലീസിന്
  • ഫുള്‍ അഡ്ജസ്റ്റ്‌മെന്റുകളല്ലേ; വിവാഹ ജീവിതത്തെ കുറിച്ച് നടി
  • വഞ്ചനാക്കേസ് റദ്ദാക്കാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും
  • പൊളളയായ വാക്കുകള്‍; യൂട്യൂബറുടെ ക്ഷമാപണം തളളി നടി ഗൗരി കിഷന്‍
  • തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വിദ്വേഷപ്രചരണവും; പിന്നില്‍ 20 കാരിയെന്ന് അനുപമ പരമേശ്വരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions