ചരമം

മകനേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അമ്മ കുഴഞ്ഞുവീണ് മരിച്ചു

മകനേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അമ്മ വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം അങ്കമാലി മഞ്ഞപ്ര തിരുതനയില്‍ വീട്ടില്‍ മേരി പൗലോസ്(75) ആണ് മരിച്ചത്. പരേതനായ പൗലോസിന്റെ ഭാര്യയാണ്. പീറ്റര്‍ബറോയിലെ സ്പാള്‍ഡിങ്ങില്‍ കുടുംബമായി താമസിക്കുന്ന മകന്‍ ജിതിന്‍ പോളിനെ സന്ദര്‍ശിക്കാനാണ് മേരി സെപ്തംബറിലെത്തിയത്. യുകെയിലെത്തിയ ഉടന്‍ തന്നെ മകന്റെ ഗൃഹ പ്രവേശന ചടങ്ങിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്‌കൂള്‍ കഴിഞ്ഞെത്തിയ കൊച്ചുമക്കള്‍ മേരിയെ വീടിനുള്ളില്‍ നിലത്ത് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത് താമസിക്കുന്ന ബന്ധുക്കളും മറ്റും എത്തിയെങ്കിലും മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

അടുത്ത ഫെബ്രുവരി 5ന് നാട്ടിലേക്ക് തിരികെ പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുബാംഗങ്ങള്‍ പറഞ്ഞു.

മക്കള്‍- ജിതിന്‍ പോള്‍ , ജിസ്മി. മരുമക്കള്‍- ലിന്‍സി, മാര്‍ട്ടിന്‍.

  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  • ഡെര്‍ബി മലയാളിയുടെ മാതാവിന് വാഹനാപകടത്തില്‍ മരണം; അവയവങ്ങള്‍ ദാനം ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions