നാട്ടുവാര്‍ത്തകള്‍

കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബി, ഡിസംബര്‍ 6ന് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ട്

ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഡോ. ഉമര്‍ നബിതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളര്‍ ഭീകര സംഘത്തിലെ പ്രധാനികള്‍ ഡോ ഉമറും ഡോ. മുസമ്മില്‍ ഷക്കീലുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഡിസംബര്‍ 6 ന് വന്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടത്തിയ ഐ 20 കാര്‍ വാങ്ങാന്‍ ഉമര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ താരിഖ് എന്ന പേര് ഉപയോഗിച്ചതായിട്ടാണ് വിവരം.

ഉമര്‍ സ്‌ഫോടനം നടത്തിയത് മുസമില്‍ പിടിയിലായതോടെ എന്നാണ് നിഗമനം. മുസമ്മില്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. ഉമര്‍ വന്‍ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മില്‍ 2018 മുതല്‍ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌ഫോടനത്തിന് മുന്‍പ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദില്‍ ഉമര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

15 മിനിറ്റ് സമയം മസ്ജിദില്‍ ചിലവഴിച്ചു. ഉമര്‍ മസ്ജിദില്‍ എത്തിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:34 ഓടെയാണ്. മാസ്‌ക് ഇല്ലാത്ത ഉമറിന്റെ ദൃശ്യങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചത് മസ്ജിദിനു സമീപത്ത് നിന്നുമാണ്. മസ്ജിദില്‍ വച്ച് ആരെയെങ്കിലും കണ്ടുമുട്ടിയോ എന്ന് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഉത്കണ്ഠയോടെയാണ് ഒമര്‍ മസ്ജിദില്‍ നിന്നും മടങ്ങിയത്. നടക്കുമ്പോള്‍ പിന്നോട്ട് തിരിഞ്ഞു നോക്കി കൊണ്ടിരുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു.

  • അനുനയ നീക്കത്തില്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധനകാര്യം കൈയില്‍വയ്ക്കാന്‍ സതീശന്‍
  • വാഗ്ദാനങ്ങള്‍ പാലിച്ചു വിജയ്; തമിഴ്‌നാട്ടില്‍ വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തി
  • കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; പുതുമുഖങ്ങളടക്കം ഏകദേശ ധാരണ
  • വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും
  • ഡല്‍ഹിയില്‍ വീണ്ടും ബസില്‍ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
  • രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി; എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല
  • 5 വര്‍ഷത്തെ പോരാട്ടം; വി.ഡിയെ ഹൈക്കമാന്റിന് അവഗണിക്കാനായില്ല
  • പട നയിച്ചവന്‍ തന്നെ ഭരിക്കും; വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രി
  • നാടകാന്തം മുഖ്യമന്ത്രി തീരുമാനമായി; പ്രഖ്യാപനം വ്യാഴാഴ്ച
  • തമിഴ്‌നാട്ടില്‍ 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടാന്‍ വിജയ് സര്‍ക്കാര്‍ ഉത്തരവ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions