അസോസിയേഷന്‍

മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍

റെഡ് ഹില്‍ സറേ: റെഡ് ഹില്‍ സെയിന്റ് മാത്യൂസ് ഹോളില്‍ ചേര്‍ന്ന മലയാളി അസോസിയേഷന്‍ ഓഫ് റെഡ് ഹില്‍ സറേയുടെ (MARS) വാര്‍ഷിക പൊതുയോഗം 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളായ ജോസഫ് വി ജോണ്‍, ജെസില്‍ ജോസ്, ടിങ്കു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മാര്‍സ് സെക്രട്ടറി സ്റ്റാലിന്‍ പ്ലാവില വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജെന്നി മാത്യു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറിയുമായ ജിപ്‌സണ്‍ തോമസ് ആണ് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2015-16, 2021-22 വര്‍ഷങ്ങളില്‍ മാര്‍സ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിപ്‌സണ്‍, 2022-25 വര്‍ഷങ്ങളില്‍ യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എവിന്‍ അവറാച്ചന്‍, റെഡ് ഹില്‍ വാരിയേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി കൂടിയാണ്. സീറോ മലബാര്‍ സെന്റ് ക്ലിയര്‍ മിഷന്‍ കമ്മിറ്റി അംഗമായ ജോസിന്‍ പകലോമറ്റമാണ് പുതിയ ട്രഷറര്‍.


പുതിയ സാരഥികളുടെ പൂര്‍ണമായ ലിസ്റ്റ്

പ്രസിഡന്റ്: ജിപ്‌സണ്‍ തോമസ്

സെക്രട്ടറി : എവിന്‍ അവറാച്ചന്‍

ട്രഷറര്‍: ജോസിന്‍ പകലോമറ്റം



എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍

ജോബി ഫിലിപ്പ്

ഷെന്നി ജോസ്

സ്മിത ജോയസ്

സിനി സേവിയര്‍

ബിജു ജോര്‍ജ്

ജോബിന്‍ ജോസ്

വിനീത് P T

സിജോ ഫ്രാന്‍സിസ്

സിയ റോസ് മാത്യു

  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  • റാവന്‍സ്‌തോര്‍പ് വാര്‍ഡില്‍ മലയാളി സ്ഥാനാര്‍ത്ഥി ആഷ്ലി ഫിലിപ്പ് ജനവിധി തേടുന്നു
  • ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions