യു.കെ.വാര്‍ത്തകള്‍

600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം

നികുതി പണം കൊണ്ട് അഭയാര്‍ത്ഥികള്‍ക്ക് താമസവും ആനുകൂല്യവും നല്‍കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ ചെലവ് കുറയ്ക്കാന്‍ ഹോട്ടലില്‍ നിന്ന് ഇവരെ മാറ്റാനുള്ള പദ്ധതിയിട്ട് തിരിച്ചടി നേരിടുകയാണ്.
ഹോട്ടലില്‍ നിന്ന് 600 പുരുഷ അഭയാര്‍ത്ഥികള്‍ക്ക് പഴയ സൈനിക ക്യാമ്പില്‍ താമസ സൗകര്യമൊരുക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയർത്തി സമീപവാസികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുറത്തു പോകണമെന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ പ്രതിഷേധിച്ചത്.

കിഴക്കന്‍ സസ്സെക്‌സിലെ ക്രോബറോ സൈനിക പരിശീലന ക്യാമ്പിലാണ് ഹോട്ടലില്‍ നിന്ന് മാറുന്നവരെ താമസിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉയരുന്നതിനാല്‍ ഇപ്പോ തന്നെ വീടുകളില്‍ പാനിക് അലാമുകള്‍ സ്ഥാപിച്ചു കഴിഞ്ഞു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍പോലും യുകെ വാസികളായ തങ്ങള്‍ക്കില്ലെന്നു പ്രതിഷേധക്കാര്‍ പറയുന്നു.

രണ്ടായിരം പേരോളം പങ്കെടുത്ത മാര്‍ച്ചിന് ശേഷം ഒരു പൊതുയോഗവും നടന്നു. മുദ്രാവാക്യം മുഴക്കിയ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സമ്മേളനം നടന്ന കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും പുറത്താക്കി. അഭയാര്‍ത്ഥികളെ തങ്ങളുടെ അയല്‍വക്കത്ത് താമസിപ്പിക്കാനുള്ള പദ്ധതി വേണ്ടെന്നും തങ്ങളുടെ സുരക്ഷ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് കുടുംബമായിട്ടാണ് പലരും പ്രതിഷേധത്തിനിറങ്ങിയത്.

  • ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
  • തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
  • എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
  • എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
  • വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും
  • ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍
  • എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
  • എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
  • അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
  • സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions