യു.കെ.വാര്‍ത്തകള്‍

പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും

പ്രോസ്‌ട്രേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി ഇനി വീഡിയോ കോളില്‍ ബന്ധപ്പെടാവുന്നതാണ്. അതുപോലെ രക്ത പരിശോധനകള്‍, ഡി ഐ വൈ കിറ്റുകള്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ നടത്താനും കഴിയും. ട്യൂമറുകള്‍ നേരത്തേ കണ്ടെത്തുകയും, ചികിത്സയൊരുക്കുകയും ചെയ്യുന്നതിനുള്ള എന്‍ എച്ച് എസ്സ് പദ്ധതിക്ക് കീഴിലാണ് ഈ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജോലിയില്‍ നിന്ന് ഇടവേളയെടുത്ത് കണ്‍സള്‍ട്ടന്റിനെ കാണുന്നതും, രക്തപരിശോധനകള്‍ക്കായി ലബോറട്ടറികളില്‍ കയറിയിറങ്ങുന്നതും ഇതുവഴി ഒഴിവാക്കാന്‍ കഴിയുമെന്ന അധികൃതര്‍ അവകാശപ്പെടുന്നു.

ഈ സൗകര്യം ഒരുക്കിയാല്‍ ഡോക്ടര്‍മാര്‍ക്ക് പ്രോസട്രേറ്റ് കാന്‍സര്‍ വളരെ നെരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ആദ്യ സ്റ്റേജുകളില്‍ കണ്ടെത്താനായാല്‍ ചികിത്സ താരതമ്യേന ചെലവു കുറഞ്ഞതും എളുപ്പവും ആയിരിക്കും എന്ന് മാത്രമല്ല രോഗ വിമുക്തിക്കുള്ള സാധ്യത വളരെ കൂടുതലുമായിരിക്കും. പുതിയ നടപടി ഏറെ പ്രോത്സാഹനജനകമാണെന്നാണ് കാന്‍സറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ അഭിപ്രായപ്പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് കാര്യക്ഷമമായ പ്രതിരോധം തീര്‍ക്കാന്‍ ഇത് സഹായകമാകുമെന്നും അവര്‍ പറയുന്നു.

  • വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍
  • ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന
  • രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
  • 18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍
  • ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
  • എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
  • ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം
  • ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
  • അപ്രതീക്ഷിതമായി വിട പറഞ്ഞ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ അന്ത്യവിശ്രമം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions