യു.കെ.വാര്‍ത്തകള്‍

യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍

യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴ മൂലമുള്ള കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് നല്‍കിയിരിക്കുന്നത്. സൗത്ത് വെയില്‍സില്‍ ഞായറാഴ്ച അതിശക്തമായ മഴയെ തുടര്‍ന്ന് ജീവന്‍ അപകടത്തിലാക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ സൗത്ത് വെയില്‍സില്‍ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലവില്‍ വരും. ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു. സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഇംഗ്ലണ്ടിലെ വിവിധ നദികളിലായി 35 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിട്ടുള്ളത്. നാച്വറല്‍ റിസോഴ്‌സസ് വെയില്‍സ് 10 അലേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തന്നെ ഇംഗ്ലണ്ടിലെ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പുണ്ടായിരുന്നു. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തിറങ്ങിയത്.

  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions