സിനിമ

ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!

ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3. നിര്‍മാതാവ് എം രഞ്ജിത്ത് ആണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്.

'ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാല്‍ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത്. മികവുള്ള സിനിമകള്‍ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകള്‍ ഉള്ളതും കേരളത്തിലാണ്. 'തുടരും' സിനിമ ഇറങ്ങിയതിന് ശേഷം കിട്ടിയ ഷെയര്‍ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം കിട്ടുന്നത് സര്‍ക്കാരിനാണ്', എം രഞ്ജിത്തിന്റെ വാക്കുകള്‍.

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  • 'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
  • 40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions