യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമില്‍ കത്തി ആക്രമണങ്ങള്‍ പെരുകി; ബോധവല്‍ക്കരണവുമായി പോലീസ്

ബര്‍മിംഗ്ഹാം നഗരത്തില്‍ സമീപകാലത്തായി കത്തി ആക്രമണങ്ങള്‍ പെരുകുന്നതില്‍ ആശങ്ക. ബുള്‍റിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്‌സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിന്‍ അല്‍മയുടെ ഹാന്‍ഡ്‌സ്‌വര്‍ത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാര്‍ത്ഥത്തില്‍ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. ഒരു മാസത്തിനുള്ളില്‍ നഗര മധ്യത്തില്‍ നാല് കുത്തേറ്റ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താന്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോസല്‍സ്–ഈസ്റ്റ് ഹാന്‍ഡ്‌സ്‌വര്‍ത്ത്, ആസ്റ്റണ്‍ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരപ്രദേശങ്ങള്‍. അക്കോക്സ് ഗ്രീന്‍ , സ്റ്റോക്ക്‌ലാന്‍ഡ് ഗ്രീന്‍, സൗത്ത് യാര്‍ഡ്‌ലി, സ്പാര്‍ക്‌ബ്രൂക്ക് തുടങ്ങിയ മേഖലകളും ഉയര്‍ന്ന കുറ്റനിരക്കുള്ള പ്രദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മുതല്‍ കവര്‍ച്ച, ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം വരെ ഉള്‍പ്പെടുന്ന ഗൗരവമായ കേസുകളാണ് ഇവിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

എന്നാല്‍ സമീപകാല ആക്രമണങ്ങള്‍ക്കിടയിലും നഗരം സുരക്ഷിതമാണെന്ന് പോലീസ് ഉറപ്പുനല്‍കുന്നു. കെയ്റ്റി ഫോക്‌സ് കേസില്‍ പോലീസ് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നതായും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഏത് നഗരത്തിലും സംഭവിക്കാവുന്നതാണെന്നും ഓപ്പറേഷന്‍ ഫിയര്‍ലെസിന്റെ ഡിസിഐ ജോണ്‍ ആസ്‌ക്യു വ്യക്തമാക്കി.

  • അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  • വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
  • തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
  • നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍
  • കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും
  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  • നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു
  • ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
  • ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions