യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ

ലണ്ടന്‍: യുകെയില്‍ ഇപ്പോള്‍ വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം. വീടുകള്‍ വാങ്ങാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും നല്ല അവസരമാണി ഇതെന്ന് ഹാലിഫാക്സിന്റെ കണക്കുകള്‍ പറയുന്നു. നവംബറില്‍ വീടിന്റെ ശരാശരി വില 2,99,892 പൗണ്ട് ആയിരുന്നു എന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാദാതാവ് പറയുന്നു. എന്നാല്‍, ശരാശരി വില ശരാശരി വരുമാനമായും, വീട് വാങ്ങാനുള്ള കഴിവുമായും താരതമ്യം ചെയ്യുമ്പോള്‍, 2015 ന് ശേഷമുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണിതെന്നും ഹാലിഫാക്സ് ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന പലിശ നിരക്കുകള്‍ കണക്കിലെടുത്താല്‍ ഒരു ശരാശരി രണ്ടു വര്‍ഷ ഫിക്സ്ഡ് ഡീല്‍ നിരക്ക് 4.85 ശതമാനമാണെന്ന് മണിഫാക്ട്‌സ് പറയുന്നു. വരുമാനത്തില്‍ നിന്നുള്ള ചെലവിന്റെ ഒരു ഭാഗമായി മോര്‍ട്ട്‌ഗേജ് പരിഗണിക്കുമ്പോള്‍, കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് അതെന്നും കാണാം. വായ്പാദാതാക്കള്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തുകയും പലിശ നിരക്ക് കുറയുകയും ചെയ്തതോടെ വീട് വാങ്ങുക എന്നത് കൂടുതല്‍ പേര്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയിട്ടുണ്ട്.

പലിശ നിരക്കുകള്‍ താഴേക്ക് പോകുമ്പോഴും നാല് മില്ല്യണ്‍ കുടുംബങ്ങള്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം.

ഹോം ലോണുകളുടെ പകുതിയില്‍ താഴെ മാത്രം വരുന്ന ഈ സംഖ്യയില്‍ നിന്നും മുന്‍ വര്‍ഷങ്ങളിലെ വര്‍ധനവുകള്‍ ഭൂരിഭാഗം പേരെയും കുഴപ്പിച്ചില്ലെന്നും വ്യക്തമായി. 2021 ഡിസംബര്‍ മുതലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. പൂജ്യത്തിന് അരികില്‍ നിന്നും 2023 സമ്മറില്‍ 5.25 ശതമാനത്തിലേക്ക് ഇത് വര്‍ധിച്ചു.

തൊട്ടടുത്ത വര്‍ഷം മുതല്‍ ഇത് കുറയ്ക്കാന്‍ തുടങ്ങിയെങ്കിലും നിലവില്‍ 4 ശതമാനത്തിലാണ് പലിശ നിരക്കുകള്‍ എത്തിനില്‍ക്കുന്നത്. മുന്‍പ് റെക്കോര്‍ഡ് താഴ്ചയില്‍ ഇരുന്ന സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ ഇനിയുമേറെ സമയം വേണ്ടിവരും. ഇതോടെ കുറഞ്ഞ നിരക്കുള്ളപ്പോള്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ എടുത്തവര്‍ക്ക് കാലാവധി അവസാനിക്കുമ്പോള്‍ ഇതിന്റെ ഷോക്ക് അനുഭവപ്പെടും.

'കടമെടുപ്പ് ചെലവുകള്‍ ബാങ്ക് റേറ്റ് കുറയ്ക്കുന്നതിനാല്‍ താഴ്ന്ന് വരുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷം ചില കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്ക് നേരിടേണ്ടി വരും', ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് മില്ല്യണ്‍ കുടുംബങ്ങളുടെ തിരിച്ചടവുകള്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ കുറയുകയും ചെയ്യും. ഈ കാലയളവില്‍ 43 ശതമാനം മോര്‍ട്ട്‌ഗേജ് അക്കൗണ്ടുകളാണ് ഉയര്‍ന്ന റേറ്റിലേക്ക് റീഫൈനാന്‍സ് ചെയ്യേണ്ടിവരുന്നത്. ഇതില്‍ ഫിക്‌സഡ്, വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഉള്‍പ്പെടും.

  • എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!
  • മുന്‍ ടോറി മന്ത്രി ആന്‍ വൈഡ്‌കോംബ് വീട്ടില്‍ കൊല്ലപ്പെട്ട സംഭവം; 28-കാരനായ പ്രതി അറസ്റ്റില്‍
  • ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു
  • ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും
  • കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം
  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions