യു.കെ.വാര്‍ത്തകള്‍

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് മഴയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രത നല്‍കിയിരിക്കുന്നത്. 24 മണിക്കൂറാണ് ഇതിന് പ്രാബല്യം.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്. ഹെറെഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍ എന്നിവിടങ്ങളും ഇതില്‍ പെടും. 40 എംഎം വരെ മഴയ്ക്കാണ് ചില പ്രദേശങ്ങളില്‍ സാധ്യതയുള്ളത്. ഡാര്‍ട്ട്മൂര്‍, സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 60-80 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബറിലെ ശരാശരി മഴയുടെ പകുതിയിലേറെയാണ് ഇത്.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ പ്രവചിക്കുന്ന മഴ ഇപ്പോള്‍ തന്നെ ഈര്‍പ്പം നിറഞ്ഞ് നില്‍ക്കുന്ന മേഖലകളില്‍ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി മാറ്റുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഒരു ഡസനിലേറെ വെള്ളപ്പൊക്ക മുന്നറിയിപ്പാണ് നിലവിലുള്ളത്. സ്‌കോട്ട്‌ലണ്ടില്‍ രണ്ടും, വെയില്‍സില്‍ ഒന്നും മുന്നറിപ്പും നിലവിലുണ്ട്.

ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്. കാലാവസ്ഥ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ ഈ മാസത്തെ ബാക്കിയുള്ള ദിവസങ്ങളിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയിലാണ് തുടരുന്നതെന്ന് മെറ്റ് ഓഫീസ് പറയുന്നു. ക്രിസ്മസ് കാലയളവിലും കൃത്യമായ പ്രവചനങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions