സിനിമ

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടവാങ്ങി

നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുന്‍ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്കാരം നാളെ.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.

വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് പേര് നല്‍കിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ത്താണ്.

  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  • 'വീട്ടിലുള്ളവരുമായി പോലും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു' -ടിനി ടോമിനെതിരെ മൊഴി നല്‍കി അന്‍സിബ
  • നഴ്സുമാരുടേത് ലൈംഗികവത്കരിക്കപ്പെട്ട തൊഴില്‍; വിവാദ പരാമര്‍ശവുമായി നടി കങ്കണ
  • മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സലിം കുമാര്‍ വിടവാങ്ങുമ്പോള്‍..
  • റസൂല്‍ പൂക്കുട്ടിയുമായി ബന്ധപ്പെട്ട ഗര്‍ഭിണി പോസ്റ്റില്‍ വിശദീകരണവുമായി സജ്ന നൂര്‍
  • ചക്കുളത്തുകാവില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions