ചരമം

ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍

ജീവിതം കരുപ്പിടിപ്പിക്കുവാനായി രണ്ടു വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ എത്തി അപ്രതീക്ഷിതമായി വിധി കീഴടക്കിയ കോട്ടയം, ആര്‍പ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പില്‍ അഭിലാഷിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ ലാറി മസ്സി ഫ്യൂണറല്‍ ഹോം, ബാലിഫെര്‍മോട്ടില്‍ ആണ് പൊതുദര്‍ശനം ഒരുക്കിയത്. സംസ്‌കാര ശുശ്രൂഷ ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്, ബാല്‍ഗാഡി, ലൂക്കന്‍നിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹൃദയസ്തംഭനം മൂലമാണ് ജോസഫ് ജെയിംസ് (അഭിലാഷ്-49) കഴിഞ്ഞദിവസം മരണമടഞ്ഞത്.18 വയസും അതില്‍ താഴെയുമുള്ള 5 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് അഭിലാഷ് - ആശ ദമ്പതികള്‍ക്കുള്ളത്. നഴ്‌സ് ആയ ആശ രണ്ട് വര്‍ഷം മുന്‍പ് അയര്‍ലന്‍ഡില്‍ എത്തിയെങ്കിലും 9 മാസം മുന്‍പാണ് മറ്റ് കുടുംബാംഗങ്ങള്‍ അയര്‍ലന്‍ഡില്‍ എത്തിയത്.

പൊതു ദര്‍ശനം:

ലാറി മസ്സി ഫ്യൂണറല്‍ ഹോം, ബാലിഫെര്‍മോട്ട്.

02/01/2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.

സംസ്‌കാര ശുശ്രൂഷ:

ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്,ബാല്‍ഗാഡി, ലൂക്കന്‍.

03/01/2026 ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാനയോടെആരംഭിക്കും.

ശേഷം പ്രാര്‍ത്ഥനകളും സംസ്‌കാരവും :

എസ്‌കര്‍ ലോണ്‍ സെമിത്തേരി, ലൂക്കന്‍

Eircode: K78 E9T7

  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  • നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
  • അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions