നാട്ടുവാര്‍ത്തകള്‍

ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്ന് പറഞ്ഞ ജോസ് കെ മാണി ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നും മാധ്യമങ്ങളോട് ചോദിച്ചു. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറ‍ഞ്ഞ ജോസ് കെ മാണി, കേരള കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി.

പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ജോസ് കെ മാണി സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വം പാര്‍ട്ടി അസ്ഥിരപ്പെടുത്താന്‍ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തമ്മില്‍ മുന്നണി മാറ്റം സംബന്ധിച്ച ഭിന്നത ഉണ്ടെന്നും ജോസ് കെ മാണി യുഡിഎഫിലേക്ക് പോകാന്‍ സന്നദ്ധനാണെന്നും എന്നാല്‍ റോഷി അഗസ്റ്റിനെ അനുകൂലിക്കുന്നവര്‍ ഇടതുമുന്നണിയ്‌ക്കൊപ്പം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
  • മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് ആദരമര്‍പ്പിച്ച് ലോക മലയാളികള്‍
  • ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ!
  • ബലാത്സംഗക്കേസില്‍ ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
  • ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ ആശങ്കപ്പെട്ട് നഴ്‌സുമാരും, കെയറര്‍മാരും
  • കിംഗ്‌സ് കോളേജ് ലണ്ടന്റെ 'വൈസ് ചാന്‍സലര്‍ അവാര്‍ഡ്': അപേക്ഷകള്‍ ക്ഷണിച്ചു
  • ആഗോള അയ്യപ്പ സംഗമം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്
  • ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിച്ച കേസ്, പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
  • മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറി; ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions