യു.കെ.വാര്‍ത്തകള്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം

യുകെയില്‍ ഇനി വരുന്നത് കനത്ത മഞ്ഞുവീഴ്ചയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഫെബ്രുവരി 15ന് സ്‌കോട്ട്‌ലാന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും എന്നാണ് ജി എഫ് എസ് വെതര്‍ മോഡല്‍ പറയുന്നത്. ചില പ്രദേശങ്ങളില്‍ കനത്ത മഴയും അനുഭവപ്പെടും. ചക്രവാതങ്ങളുടെ സ്വാധീനം ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ബ്രിട്ടനിലെ കാലാവസ്ഥയില്‍ അതിശക്തമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അറ്റ്‌ലാന്റിക്കില്‍ നിന്നെത്തുന്ന ശീതവായു പ്രവാഹം ബ്രിട്ടീഷ് അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ മഞ്ഞുവീഴ്ച അനുഭവപ്പെടും. അന്നേദിവസം ഉച്ചയോടെ ഈ വായുപ്രവാഹം കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ ആരംഭിക്കും.

ഉച്ചയോടെ മധ്യമേഖലയിലും കിഴക്കന്‍ മേഖലയിലും മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ തുടങ്ങിയ നഗരങ്ങളിലെല്ലാം മഞ്ഞുവീഴ്ച അനുഭവപ്പെടും.

അടുത്തിടെ കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ താപനില കൂപ്പുകുത്തിയിരുന്നു. ജനുവരി മാസത്തില്‍ ഇതുവരെ ഇല്ലാത്തെ ഈര്‍പ്പമേറിയ അവസ്ഥയാണ് രേഖപ്പെടുത്തിയത്.

  • ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍
  • യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും
  • ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം
  • എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല
  • ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍
  • വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
  • ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
  • സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
  • ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
  • നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions