യു.കെ.വാര്‍ത്തകള്‍

ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഏഴാം തവണയും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ ലിഡില്‍. ഇതോടെ ഏറ്റവും അധികം ശമ്പളം നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി അവര്‍ നേടിയെടുത്തു. മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ ശമ്പള നിരക്കുകള്‍ പ്രകാരം എന്‍ട്രില്‍ ലെവലില്‍ മണിക്കൂറില്‍ 13.45 പൗണ്ട് ആയിരിക്കും ശമ്പളം. സര്‍വീസ് കാലയളവിനെ അടിസ്ഥാനമാക്കി ഇത് 14.45 പൗണ്ട് വരെ ഉയരാം. 29 മില്യന്‍ പൗണ്ട് വകയിരുത്തിയ ഈ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ലണ്ടനിലെ ശമ്പളം മണിക്കൂറില്‍ 14.35 പൗണ്ടില്‍ നിന്നും 14.80 പൗണ്ടായി വര്‍ധിക്കും. സേവന കാലയളവിനെ അടിസ്ഥാനമാക്കി ഇത് 15.30 പൗണ്ട് വരെ ഉയരുകയും ചെയ്യും.

ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലാന്‍ഡിലും വെയില്‍സിലുമായി ആയിരത്തോളം സ്റ്റോറുകള്‍ ഉള്ള ലിഡില്‍ 35,000 ല്‍ അധികം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. 2023 ന് ശേഷം ഇത് ഏഴാം തവണയാണ് ഇവര്‍ ശമ്പള വര്‍ധനവ് പ്രഖ്യാപിക്കുന്നത്. അതുപോലെ ഫുള്‍ പേയൊട് കൂടിയ പറ്റേണിറ്റി ലീവ് രണ്ടാഴ്ച്ച ആയിരുന്നത് നാല് ആഴ്ച്ചകളായി വര്‍ധിപ്പിച്ചെന്നും ലിഡില്‍ അറിയിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷത്തിലധികം സര്‍വീസ് ഉണ്ടെങ്കിലിത് എട്ട് ആഴ്ച്ചയായും വര്‍ധിക്കും. 21 വയസ്സിനു മുകളിലുള്ള തൊഴിലാളികള്‍ക്കുള്ള ദേശീയ മിനിമം വേതനം 12,21 പൗണ്ടില്‍ നിന്നും 50 പെന്‍സ് വര്‍ധിപ്പിച്ച് 12.71 പൗണ്ട് ആക്കിയ പ്രഖ്യാപനത്തിനു തൊട്ടുപുറകെയാണ് ലിഡിലിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പുതിയ ദേശീയ മിനിമം വേതനം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.

  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  • എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
  • മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല
  • കാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
  • മാഞ്ചസ്റ്റര്‍ സ്കൂളില്‍ കത്തികുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions