നാട്ടുവാര്‍ത്തകള്‍

ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍

മാന്നാറില്‍ രണ്ട് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂത്തമകള്‍ മരിച്ചു. ആലുംമൂട് ജംഗ്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ ശിവനന്ദ(12)യാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചത്. വിഷം കഴിച്ചതിന് പിന്നാലെ പിതാവ് മനോജ് ഇന്നലെ മരിച്ചിരുന്നു. പിന്നാലെയാണ് മൂത്ത മകളുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇളയമകള്‍ ശിവകീര്‍ത്തന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

മാന്നാര്‍ ശ്രീഭുവനേശ്വരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാറില്‍ വച്ചാണ് മനോജ് വിഷം കലര്‍ത്തിയ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കിയത്. പിന്നാലെ മനോജും ജ്യൂസ് കുടിച്ചു. എന്നാല്‍ കൈപ്പാണെന്ന് പറഞ്ഞ് ഇളയ മകള്‍ ശിവഗംഗ ജ്യൂസ് തുപ്പിക്കളഞ്ഞു.

തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മൂവരെയും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മനോജ് മരിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  • പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സര്‍ക്കാരിന് തിരിച്ചടി
  • വയനാട് തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 5 മരണം, തെരച്ചില്‍ പുരോഗമിക്കുന്നു
  • ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മലയാളി യുവാവ് അറസ്റ്റില്‍
  • ആരോഗ്യ വകുപ്പിലെ 10വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍
  • ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions