യു.കെ.വാര്‍ത്തകള്‍

ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം

ഇറാന്‍ യുദ്ധം ശക്തമാക്കിയതോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാതകള്‍ പല ഇടങ്ങളിലും അടച്ചിട്ടിരിക്കുന്നതിനാല്‍ പതിനായിരക്കണക്കിന് പേരെ സുരക്ഷിതമായി മടക്കിയെത്തിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍.

എല്ലാ സാധ്യതകളും പരിശോധിച്ച് ആളുകളെ സുരക്ഷിതരായി ബ്രിട്ടനിലേക്ക് എത്തിക്കുമെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ അറിയിച്ചു. ആവശ്യമായിടത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും, എത്രയും വേഗത്തില്‍ പൗരന്മാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഗള്‍ഫ് മേഖലയിലെ സൈനിക താവളങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം ശക്തമാക്കിയതോടെ നിരവധി പ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇറര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും അടഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ പ്രതിസന്ധി മേഖലയില്‍ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവരും വിനോദസഞ്ചാരികളും ട്രാന്‍സിറ്റ് യാത്രക്കാരും ഉള്‍പ്പെടെ ഏകദേശം മൂന്ന് ലക്ഷം ബ്രിട്ടീഷുകാരാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 1,02,000 പേര്‍ ഇതിനകം ബ്രിട്ടനിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇവരെ തിരിച്ചെത്തിക്കുന്നതുള്‍പ്പെടെ പ്രത്യേക പരിഗണന നല്‍കും.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions