നാട്ടുവാര്‍ത്തകള്‍

ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത

പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ സിപിഎം നേതാവ് പി കെ ശശി. സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. ഇതിനായി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ശശി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണത്തില്‍ നേരത്തെ ശശിക്കെതിരെ പ്രതിഷേധം നടന്നതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് അവരുടെ വാദം. 2021-ല്‍ സിപിഎം തന്നെ ശശിയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു.

ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ കെ ഫാറൂഖിനെയോ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഒറ്റപ്പാലത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.

അതേസമയം, സിപിഎം വിട്ട് 63 വര്‍ഷത്തെ അംഗത്വം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ജി സുധാകരന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് എത്തിയശേഷം ജില്ലാ സെക്രട്ടറി ഒരിക്കലും അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളില്‍ അവഗണിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ അപമാനകരമായ പരാമര്‍ശം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions