യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു

എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം ജനം സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അവിടെ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ആണെന്നതാണ് വിരോധാഭാസം. എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് എന്നതിന്റെ കാരണം തന്നെ പലരും സ്വകാര്യ ചികിത്സയിലൂടെ പണം നേടുകയാണെന്നുള്ളതാണ്.

എന്‍എച്ച്എസ് വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ചില പ്രദേശങ്ങളില്‍ എന്‍എച്ച് എസ് ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭിക്കുന്നില്ല. ദന്ത ചികിത്സ സാധാരണക്കാര്‍ക്ക് വലിയ ഭാരമാകുകയാണ്.

സര്‍ക്കാര്‍ വിഷയത്തില്‍ കരാര്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുറഞ്ഞ ചെലവില്‍ ദന്ത ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍എച്ച്എസ് ചികിത്സയില്‍ നിന്ന് ദന്ത ഡോക്ടര്‍മാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏകദേശം 900 മില്യണ്‍ പൗണ്ട് നേടിയതായി കണക്കുകള്‍ പറയുന്നു.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions