യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിര്‍ബന്ധിത വിദ്യാഭ്യാസ നയങ്ങള്‍ പുനഃപരിശോധിച്ച് അവയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ നിര്‍ബന്ധിതമായി നടപ്പാക്കിയ ചില പാഠ്യവിഷയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വീണ്ടും വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. ചില സ്കൂളുകളിലും മാതാപിതാക്കളിലും ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്ന് വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികളുടെ മാനസിക വളര്‍ച്ചയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുള്ള പഠനരീതി വേണമെന്ന ആവശ്യവും ശക്തമാണ്.

ഇംഗ്ലണ്ടിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലര്‍ജി അവബോധ പരിശീലനം (Allergy training) അധ്യാപകരടക്കമുള്ള എല്ലാ സ്കൂള്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധമാക്കാന്‍ പദ്ധതിയിടുന്നത് വന്‍ വാര്‍ത്താ പ്രധാന്യം നേടി. ഭക്ഷണ അലര്‍ജി പോലുള്ള അടിയന്തിര ആരോഗ്യപ്രശ്നങ്ങള്‍ സംഭവിക്കുമ്പോള്‍ അതിവേഗം തിരിച്ചറിയാനും ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കാനും സ്റ്റാഫിനെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിലൂടെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയല്‍, അടിയന്തിര സാഹചര്യങ്ങളില്‍ അഡ്രിനലിന്‍ ഓട്ടോ ഇന്‍ജക്ടര്‍ (EpiPen) ഉപയോഗിക്കുന്ന വിധം, കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എന്നിവയെ കുറിച്ചുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സ്കൂളുകളില്‍ അലര്‍ജി മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ പഠനപരിസരം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു . എന്നാല്‍ ചില വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഇത് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നു. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions