ചരമം

യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍

ക്രോയ്‌ഡോണ്‍ മലയാളിയും വര്‍ക്കല സ്വദേശിയുമായ മുരളി ടി നായരുടെ (61) സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണ്‍ ക്രിമറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30നാണ് ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് സെന്റ് പാര്‍ക്‌സ് ചര്‍ച്ച് ഹാളില്‍ 12 മണി മുതല്‍ മൂന്നു മണിവരെ റീഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തുന്നവര്‍ പൂക്കള്‍ക്ക് പകരം, ആ പണം ദ ബ്രിtteesh ഹാര്‍ട്ട് ഫൗണ്ടേഷനിലേക്ക് നല്‍കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.

ഇക്കഴിഞ്ഞ 20ാം തീയതി രാവിലെ ഉറക്കത്തില്‍ ഹൃദയാഘാതം മൂലമാണ് മുരളി ടി നായരുടെ അന്ത്യം സംഭവിച്ചത്. ജോലിക്ക് പോകാനായി വിളിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല സ്വദേശിയായ മുരളീധരന്‍ നായര്‍ കഴിഞ്ഞ 35 വര്‍ഷമായി യുകെയില്‍ സ്ഥിരതാമസക്കാരനാണ്. മിച്ചത്തുള്ള പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.


  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  • നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
  • അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions