വിദേശം

ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്


ഇറാനെതിരായ യുദ്ധം എങ്ങനെയും അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുളള സങ്കീര്‍ണമായ നടപടികള്‍ നീട്ടിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ട്രംപുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണ പാടങ്ങളും വൈദ്യുത നിലയങ്ങളും അടക്കം നശിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍, ഹോര്‍മൂസ് അടച്ചിടാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ യുഎസ് അവരുടെ എണ്ണ പാടങ്ങള്‍, വൈദ്യുതി ഉത്പാദന നിലയങ്ങള്‍, ഖാര്‍ഗ് ദ്വീപ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ആക്രമിക്കുമെന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ഇറാനിലേക്ക് കുടിവെള്ളം ശുദ്ധീകരിച്ചെത്തുന്ന ഇടങ്ങളും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കരയാക്രമണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിക്കുന്ന അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ച് ഇറാനും രംഗത്തെത്തിയിരുന്നു. യുഎസുമായി നേരിട്ട് ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ഇറാന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ യുഎസ് സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിലെ പുതിയതും കൂടുതല്‍ മികച്ചതുമായ നേതൃത്വവുമായി ചര്‍ച്ചയിലാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions