സിനിമ

ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്

ടിവികെ അധ്യക്ഷന്‍ വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയുള്ള വീഡിയോ വൈറലാകുന്നു. പ്രചാരണത്തിനിടെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയുടെ അടുത്തേക്ക് ഒരു ആരാധകന്‍ ബോള്‍ എറിയുന്നതും വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കന്യാകുമാരിയിലായിരുന്നു വിജയ്യുടെ പ്രചരണം.

ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബോള്‍ അടുത്തെത്തിയതിന് പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും കൂടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ് കാരവനിലേക്ക് കയറുകയാണ്.

ഏതായാലും സിനിമയിലെ ഹീറോയുടെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കു കാരണമായിരിക്കുകയാണ്.

  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  • 'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
  • 40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions