അസോസിയേഷന്‍

ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ മലയാളീ അസോസിയേഷന്‍ (ബി എം എ)യുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷ പരിപാടികള്‍ ഏപ്രില്‍ 18 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ രാത്രി 11 വരെ ഫാന്‍വര്‍ത്തിലെ സെന്റ് ജെയിംസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിക്കും.

പ്രശസ്ത സിനിമാ-കോമഡി താരം കലാഭവന്‍ ജോബി നേതൃത്വം നല്‍കുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങള്‍ക്ക് പ്രധാന ആകര്‍ഷണമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാന്‍സുകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തില്‍ ആദ്യമായി 29 വനിതകള്‍ ഒരേ വേദിയില്‍ അണിനിരക്കുന്ന ഭംഗിയാര്‍ന്ന നൃത്താവിഷ്‌കാരം ''റിതം ഓഫ് യൂണിറ്റി'' എന്ന പേരില്‍ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാര്‍ന്ന ഭംഗി പകരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫീസ് വ്യക്തിക്ക് 15 പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും ഹാളില്‍ സ്‌പോട്ട് എന്‍ട്രി ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 14ന് മുന്‍പായി ഗൂഗിള്‍ ഫോമിലൂടെ അംഗങ്ങളുടെ കൃത്യമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രവേശന ഫീസ് മുന്‍കൂട്ടി അസോസിയേഷന്‍ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ബി എം എ കുടുംബാംഗങ്ങള്‍ ഒഴിവുകള്‍ ക്രമപ്പെടുത്തി പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

എക്‌സലന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സര്‍വീസസ്), എല്‍ഡര്‍ലിനെസ്സ് കെയര്‍ (ഹോം കെയര്‍ & കെയര്‍ ഹോം സര്‍വീസസ്), പ്രവാസി കളക്ഷന്‍സ് (ഗാര്‍മെന്റ്‌സ്) എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോമി കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി): 07776646163


Venue:

St. James Church Hall

Lucas Rd Farnworth

Bolton BL4 9RU

  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions