യു.കെ.വാര്‍ത്തകള്‍

വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും



ചരിത്ര തീരുമാനവുമായി ചര്‍ച്ച് ഇന്‍ വെയില്‍സ്. സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ഔദ്യോഗികമായി ആശിര്‍വാദം നല്‍കുന്നതിനുള്ള ബില്ലിന് ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കി. സഭയുടെ ഭരണസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. ബിഷപ്പുമാര്‍, വൈദികര്‍, അത്മായര്‍ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇതിലൂടെ സിവില്‍ വിവാഹം കഴിഞ്ഞ സ്വവര്‍ഗ ദമ്പതികള്‍ക്ക് പള്ളിയില്‍ വെച്ച് പ്രാര്‍ത്ഥനകളും ആശിര്‍വാദവും സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍ ഈ തീരുമാനം എല്ലാ വൈദികര്‍ക്കും നിര്‍ബന്ധമല്ല. സ്വവര്‍ഗ ദമ്പതികളെ ആശിര്‍വദിക്കാന്‍ താല്‍പര്യമില്ലാത്ത വൈദികര്‍ക്ക് അതില്‍ നിന്ന് മാറിനില്‍ക്കാനുള്ള അനുമതിയും ബില്ലില്‍ ഉറപ്പുനല്‍കുന്നു.

സഭയുടെ പരമ്പരാഗതമായ വിവാഹ സങ്കല്‍പങ്ങളില്‍ മാറ്റം വരുത്താതെ തന്നെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കാനാണ് സഭ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആംഗ്ലിക്കന്‍ സഭകള്‍ക്കിടയില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴിവെക്കുന്നതിനിടയിലാണ് ചര്‍ച്ച് ഇന്‍ വെയ്ല്‍സിന്റെ തീരുമാനം. 148 അംഗങ്ങളുടെ ഗവേണിങ്ങ് ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. 2025 ജൂലൈയില്‍ വെയില്‍സിലെ ആര്‍ച്ച് ബിഷപ്പായി ചെറി വാന്‍ സ്ഥാനമേറ്റതിനു ശേഷമാണ് ഈ തീരുമാനം.

ആ പദവി വഹിക്കുന്ന ആദ്യ വനിതയും ആദ്യത്തെ പരസ്യമായി എല്‍ജിബിടി വ്യക്തിയുമാണ് ചെറി വാന്‍.

  • റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
  • യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
  • എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
  • അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
  • യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions