സിനിമ

ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി


റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വന്നു ആരാധകരെ സൃഷ്ടിച്ച വ്യക്തികളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും അഖില്‍ മാരാറും. 2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ രണ്ട് പോരാട്ടങ്ങളായിരുന്നു കുണ്ടറയിലേയും തൃക്കാക്കരയിലേയും മത്സരങ്ങള്‍.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, ഡിജിറ്റല്‍ ലോകത്തെ ലൈക്കുകളും കമന്റുകളും വോട്ട് പെട്ടിയില്‍ പ്രതിഫലിക്കില്ലെന്ന കയ്പ്പുള്ള സത്യമാണ് ഈ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്.

കുണ്ടറയില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചത് 87,862 വോട്ടുകളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എല്‍. സജികുമാറിന് 55,298 വോട്ടുകള്‍ ലഭിച്ചപ്പോള്‍, റോബിന്‍ രാധാകൃഷ്ണന് നേടാനായത് വെറും 18,996 വോട്ടുകള്‍ മാത്രമാണ്.

ബിഗ് ബോസ് സീസണ്‍ 5-ലെ വിജയിയായ അഖില്‍ മാരാരുടെ സാന്നിധ്യമായിരുന്നു തൃക്കാക്കരയിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഫലം വന്നപ്പോള്‍ അഖില്‍ മാരാര്‍ക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 83,375 വോട്ടുകള്‍ നേടി 50,211 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍, അഖില്‍ മാരാര്‍ക്ക് ലഭിച്ചത് വെറും 21,424 വോട്ടുകള്‍ മാത്രമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.

  • അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • 'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions