സിനിമ

'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. ആരെയും പ്രീണിപ്പിക്കാന്‍ പോകരുതെന്നു നടി ഫേസ്ബുക്കില്‍ കുറിച്ചു. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പി സി ജോര്‍ജ് ഇവരുടെ പരാജയം ഉദാഹരണമാക്കിക്കൊണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഇനിയെങ്കിലും അച്ചന്‍മാരുടെ അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുതെന്നും എത്ര ചേര്‍ത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും അവര്‍ കുറിച്ചു. 'പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്‌മണ സഭ, വിശ്വകര്‍മ്മ സഭ, ഗണക സഭ, എന്‍എസ്എസ്, എസ്എന്‍ഡിപി, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്തു പിടിക്കുക.

അവര്‍ക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കുക. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെന്‍ഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണ്. ഇണ്ടി മുന്നണിയില്‍ ഇവര്‍ പതിനൊന്നും എല്‍ ഡി എഫ് മുന്നണിയില്‍ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക', നടി കുറിച്ചു.

ലക്ഷ്മിപ്രിയയെ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നതാണ്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.

  • അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • 'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions