സിനിമ

വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!


തമിഴ്നാട്ടില്‍ ഗംഭീര വിജയം നേടിയ വിജയ്‍യുടെ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളെയും ഒപ്പം ചേര്‍ത്ത് കേവലഭൂരിപക്ഷം തികയ്ക്കാനാകും വിജയ് നയിക്കുന്ന ടിവികെ തയ്യാറെടുക്കുന്നത്. ഈ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നതിനിടെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചു വിജയിച്ച വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിലാണ് അടുത്ത ആകാംക്ഷ നിലനില്‍ക്കുന്നത്.

പേരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയം നേടിയതും. ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിജയ് പേരമ്പൂര്‍ സീറ്റ് നിലനിര്‍ത്തിയേക്കുമെന്നും ട്രിച്ചി ഈസ്റ്റ് സീറ്റില്‍ നിന്ന് രാജി വയ്ക്കുമെന്നുമാണ്. ഉപതിരഞ്ഞെടുപ്പിലൂടെ വിജയ്‌യുടെ പിന്‍ഗാമിയായി ആരുവരുമെന്നാണ് പുതിയ ചര്‍ച്ചകള്‍. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നടി തൃഷ മത്സരിച്ചേക്കുമെന്നും വിജയിച്ചാല്‍ തൃഷയെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ടിവികെ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ്.

കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദ‍ര്‍ശനം. തുടര്‍ന്ന് ഫലം വിജയ്‌ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയില്‍ എത്തിയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

വിജയ്‌യുടെ സിനിമകളിലെ നായികയും സുഹൃത്തും മാത്രമല്ല സമീപകാലത്ത് വിജയ്‌യുമായി ബന്ധപ്പെട്ട ഗോസിപ്പിലെ നായിക കൂടിയാണ് തൃഷ. തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് ഒരിക്കല്‍ തൃഷ പറഞ്ഞ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. സംഗീതയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ വിജയ് തൃഷയെ വിവാഹം ചെയ്യുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്.

  • അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • 'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions