സിനിമ

കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്



വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തന്നെ കൂവിയവര്‍ക്കെതിരെ യുവനടി റിനി ആന്‍ ജോര്‍ജ്. കണ്ണുകടി ഉണ്ടായ കുലംകുത്തികള്‍ ഓരിയിട്ടുവെന്ന് റിനി ഫേസ്ബുക്കില്‍ കുറിച്ചു. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിച്ചെന്നും റിനി കൂട്ടിച്ചേര്‍ത്തു.

റിനിയുടെ ഫേസ്ബുക്ക് കുറിപ്പ്

മെയ് 18 2026

എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാന്‍ MLA എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയില്‍ നിന്ന് തന്നെ ആ ചരിത്ര മുഹൂര്‍ത്തം കണ്ണ് കുളിര്‍ക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു... അതിനെ ഞാന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തു. അവര്‍ കോണ്‍ഗ്രെസ്സുക്കാര്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല കാരണം കോണ്‍ഗ്രെസ്സ്‌ക്കാര്‍ അത്രയും സ്‌നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രെസ്സുക്കാര്‍ ആട്ടി ഓടിച്ചു എന്ന് പറയുന്നവര്‍ക്കായി ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു...


വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോഴാണ് റിനി ആന്‍ ജോര്‍ജിനെ കൂകിവിളിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരെ സ്ത്രീകള്‍ ഉള്‍പ്പെടെ കൂകിവിളിക്കുകയായിരുന്നു.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതല്‍ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുല്‍ അനുകൂലികളില്‍നിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.


  • അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • 'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions