യു.കെ.വാര്‍ത്തകള്‍

റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും


എന്‍എച്ച്എസില്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്നത് വര്‍ഷങ്ങളായുള്ള പ്രതിസന്ധിയാണ്. ഇതുമൂലം രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഒഴിവുകള്‍ നികത്തപ്പെടണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതൊന്നും ഗവണ്‍മെന്റും, ഹെല്‍ത്ത് സര്‍വ്വീസും കണ്ടിട്ടില്ലെന്നു നടിയ്ക്കുകയാണ്. എന്‍എച്ച്എസിന്റെ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ ചോര്‍ന്നതോടെയാണ് ഇക്കാര്യം ഉറപ്പായത്.

സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയെന്നാണ് പ്ലാന്‍ വെളിപ്പെടുത്തുന്നത്. കൂടാതെ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം നല്‍കാനും നീക്കമുണ്ട്.

ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അന്തിമതീരുമാനത്തിലെത്തിയ പദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പദ്ധതിയിട്ടതിനേക്കാള്‍ ആയിരക്കണക്കിന് ജീവനക്കാരെ കുറയ്ക്കാന്‍ ടെക്‌നോളജിയുടെ സഹായം തേടണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നിര്‍ദ്ദേശം നല്‍കുക. ഇപ്പോള്‍ സ്ഥാനം രാജിവെച്ച ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗാണ് ഈ വിവാദ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ആഴ്ച സ്ട്രീറ്റിംഗ് രാജിവെച്ചത്. ജെയിംസ് മുറെയാണ് പുതിയ ഹെല്‍ത്ത് സെക്രട്ടറി. ഈ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ ഇദ്ദേഹമാണ് ഇനി തീരുമാനം എടുക്കുക. ഏതാനും ആഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീക്കരിക്കേണ്ട റിപ്പോര്‍ട്ടാണ് എഫ്ടി പുറത്തുവിട്ടത്.

സാങ്കേതികവിദ്യ ഉപയോഗിച്ചും, കൂടുതല്‍ രോഗികളെ ലോക്കല്‍ ക്ലിനിക്കിലും, വീട്ടിലും ചികിത്സിക്കുന്നതും വഴി എന്‍എച്ച്എസിന് ജീവനക്കാരുടെ എണ്ണം കൂട്ടേണ്ട ആവശ്യം വരില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിലവിലെ റിക്രൂട്ട്‌മെന്റ് പ്ലാന്‍ എന്‍എച്ച്എസിന് വലിയ ശമ്പള ബില്ലാണ് സമ്മാനിക്കുകയെന്നും മുന്നറിയിപ്പുണ്ട്.



  • എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
  • 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions